ഐഎന്‍എല്‍: ആലപ്പുഴ ജില്ലാ കമ്മിറ്റി ദേശീയ നേതൃത്വത്തിനൊപ്പമെന്ന് നേതാക്കള്‍

പാര്‍ട്ടി ഭരണഘടന പ്രകാരം മെമ്പര്‍ഷിപ്പ് കാംപയിനുമായി മുന്നോട്ടു പോകുമെന്നും അണികളില്‍ ആശയകുഴപ്പം ഉണ്ടാക്കുവാനുള്ള ശ്രമം വിലപ്പോവില്ലെന്നും ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറ, ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ്, ജില്ലാ ഖജാന്‍ജി എം വി രാജന്‍ എന്നിവര്‍ സംയുക്ത പ്രസ്തവനയില്‍ അറിയിച്ചു

Update: 2021-07-26 11:03 GMT

ആലപ്പുഴ:ഐഎന്‍എല്ലില്‍ ഒരു തരത്തിലുള്ള പിളര്‍പ്പും ഇല്ലെന്നും ആലപ്പുഴയില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി ദേശിയ നേതൃത്വത്തോടൊപ്പമാണെന്നും ആലപ്പുഴ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

പാര്‍ട്ടി ഭരണഘടന പ്രകാരം മെമ്പര്‍ഷിപ്പ് കാംപയിനുമായി മുന്നോട്ടു പോകുമെന്നും അണികളില്‍ ആശയകുഴപ്പം ഉണ്ടാക്കുവാനുള്ള ശ്രമം വിലപ്പോവില്ലെന്നും ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറ, ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ്, ജില്ലാ ഖജാന്‍ജി എം വി രാജന്‍ എന്നിവര്‍ സംയുക്ത പ്രസ്തവനയില്‍ അറിയിച്ചു.

ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെ സമൂഹ മധ്യത്തില്‍ അധികാരത്തിന് വേണ്ടി താറടിക്കുവാന്‍ ശ്രമിച്ചവര്‍ക്ക് കാലം മാപ്പ് നല്‍കില്ല. മനക്കോട്ട കെട്ടിയവര്‍ക്ക് പാര്‍ട്ടിയെ നശിപ്പിക്കാനാവില്ലെന്നും ഐഎന്‍എല്ലിനെ എല്‍.ഡി.എഫില്‍ നിന്ന് പുറത്താക്കാന്‍ ചിലര്‍ നടത്തിയ നാടകീയ രംഗങ്ങളാണ് എറണാകുളത്ത് കണ്ടതെന്നും അവര്‍ പറഞ്ഞു.

Tags: