അങ്കമാലിയില്‍ കൈക്കുഞ്ഞ് കഴുത്തിന് മുറിവേറ്റ് മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

Update: 2025-11-05 09:06 GMT

കൊച്ചി: അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്തിന് മുറിവേറ്റ് മരിച്ചു. കറുകുറ്റി ചീനി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകള്‍ ഡെല്‍ന മറിയം സാറയാണ് മരിച്ചത്. പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ കഴുത്തിലാണ് മുറിവുണ്ടായിരുന്നത്. മുറിവിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലിസില്‍ അറിയിക്കുകയായിരുന്നു.സംഭവത്തില്‍ അങ്കമാലി പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.