പൊതുമേഖല സ്ഥാപനങ്ങള്‍ മാര്‍ച്ച് 31 വരെ അടച്ചിടും

കൊറോണ പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ ഒന്നിച്ച് ജോലി ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണിത്.

Update: 2020-03-23 16:30 GMT

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 31 വരെ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഓഫീസ് അറിയിച്ചു. കൊറോണ പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ ഒന്നിച്ച് ജോലി ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണിത്.

സ്വകാര്യ വ്യവസായ സ്ഥാപനങ്ങളും ഈ മാതൃക പിന്തുടരണമെന്ന് താൽപ്പര്യപ്പെടുന്നു. ആരോഗ്യമേഖലയ്ക്ക് ആവശ്യമായ സാനിറ്റൈസറുകളും അവശ്യ മരുന്നുകളും നിര്‍മ്മിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെ എസ് ഡി പി) പതിവു പോലെ പ്രവര്‍ത്തിക്കണം. ഇവിടെ ജോലിക്കെത്തുന്നവര്‍ രോഗപ്രതിരോധത്തിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിബന്ധനകള്‍ പാലിക്കുകയും വേണം.

Tags:    

Similar News