മലപ്പുറം: നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സൗദി അറേബ്യയിലേക്ക് എത്തിക്കാനും നാട്ടിലേക്കുതന്നെ മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനും അടിയന്തര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി നേപ്പാള്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. വിദേശകാര്യവകുപ്പ് ഇ ടി മുഹമ്മദ് ബഷീര്‍ എംപിയെ അറിയിച്ചതാണ് ഇക്കാര്യം. ഈ ആവശ്യാര്‍ഥം ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ഏര്‍പ്പെടുത്താനുള്ള അനുമതി രണ്ട് എയര്‍ലൈന്‍സ് കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്.
ഇരുരാജ്യങ്ങള്‍ തമ്മില്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ഏര്‍പ്പെടുത്താന്‍ എംബസി, എയര്‍ലൈന്‍സ് കമ്പനികളോടും സംസാരിച്ചുകഴിഞ്ഞു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും എംപിക്ക് അയച്ച കത്തില്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.