ഇന്ത്യന്‍ ഓപ്പണ്‍ സ്‌നൂക്കര്‍ ചാംപ്യന്‍ഷിപ്പ് 27 മുതല്‍ കൊച്ചിയില്‍

കഴിഞ്ഞ ആഗസ്റ്റില്‍ ഇംഗ്ലണ്ടിലെ പ്രീസ്റ്റണില്‍ 128 മല്‍സരാര്‍ത്ഥികള്‍ പങ്കെടുത്ത ഇന്ത്യന്‍ ഓപ്പണില്‍ നിന്നാണ് 64 പേരെ തിരഞ്ഞെടുത്തത് ലോക പ്രഫഷണല്‍ ബില്ലാര്‍ഡ്‌സ് ആന്‍ഡ് സ്‌നൂക്കര്‍ അസോസിയേഷന്റെ, 2018-19 സീസണിലെ 15-ാമത് റാങ്കിംഗ് ടൂര്‍ണമെന്റാണിത്. പ്രളയം മൂലം മാറ്റി വച്ച ടൂര്‍ണമെന്റു കൂടിയാണിത്.

Update: 2019-02-26 15:50 GMT

കൊച്ചി: അഞ്ചാമത് ഇന്ത്യന്‍ ഓപ്പണ്‍ സ്‌നൂക്കര്‍ ലോക റാങ്കിങ്ങ് സ്‌നൂക്കര്‍ ചാംപ്യന്‍ഷിപ്പിന് ഈ മാസം 27 ന് ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ തുടക്കമാകും. മാര്‍ച്ച് മൂന്നിനാണ് ഫൈനല്‍. ലോകത്തിലെ 64 ഒന്നാം നമ്പര്‍ താരങ്ങള്‍ മാറ്റുരയ്ക്കുന്ന മല്‍സരത്തിലെ വിജയിക്ക് ട്രോഫിയും 50,000 യൂറോയുമാണ് സമ്മാനമായി ലഭിക്കുക. മൊത്തം പ്രൈസ് മണി 323,000 യൂറോ ആണ്.കഴിഞ്ഞ ആഗസ്റ്റില്‍ ഇംഗ്ലണ്ടിലെ പ്രീസ്റ്റണില്‍ 128 മല്‍സരാര്‍ത്ഥികള്‍ പങ്കെടുത്ത ഇന്ത്യന്‍ ഓപ്പണില്‍ നിന്നാണ് 64 പേരെ തിരഞ്ഞെടുത്തത് ലോക പ്രഫഷണല്‍ ബില്ലാര്‍ഡ്‌സ് ആന്‍ഡ് സ്‌നൂക്കര്‍ അസോസിയേഷന്റെ, 2018-19 സീസണിലെ 15-ാമത് റാങ്കിംഗ് ടൂര്‍ണമെന്റാണിത്. പ്രളയം മൂലം മാറ്റി വച്ച ടൂര്‍ണമെന്റു കൂടിയാണിത്.

നിലവിലുള്ള ചാമ്പ്യനായ ജോണ്‍ ഹിക്ഷില്‍സ്, ആഷ്‌ലി ഹഗില്‍, ഡൊമിനിക് ഡെയ്ല്‍, ബെന്‍ വൂള്ളസ്റ്റാന്‍, ജാക് ലിസോവ്‌സ്‌കി, നീല്‍ റോബര്‍ട്ട്‌സണ്‍, ഡ്യൂവാനെ ജോണ്‍സ്, സൊഹേല്‍ വഹേദി, ആന്‍ഡി ഹിക്‌സ്, ഷോണ്‍ മര്‍ഫി, എന്നീ പ്രമുഖര്‍ കിരീടത്തിനായി കൊച്ചിയില്‍ മാറ്റുരയ്ക്കും.ഹരിയാന റോഹ്തക്കില്‍ നിന്നുള്ള 15 കാരനായ സബ്ജൂനിയര്‍ ദേശീയ ചാംപ്യന്‍ ദിഗ് വിജയ് കാദിയാനും മല്‍സര രംഗത്തുണ്ട്. ഏഷ്യന്‍ ചാംപ്യന്‍ ധ്രുവ് സിത്‌വാലയെ 2017-ല്‍ ചെന്നൈയില്‍ രണ്ടു തവണ തോല്‍്പിച്ച ദിഗ്‌വിജയിനെ മുന്‍ദേശീയ ചാംപ്യന്‍ അലോക് കുമാറിന്റെ പ്രോല്‍സാഹനമാണ് രംഗത്തെത്തിച്ചത്.

പ്രാഥമിക റൗണ്ടില്‍ വെയില്‍സിലെ ജെയിംസ് ജോണ്‍സിനെയാണ് ദിഗ് വിജയ് നേരിടുക. 14-ാം വയസില്‍ ജോണ്‍സ് ആയിരുന്നു ഏറ്റവും പ്രായംകുറഞ്ഞ താരം. 147 ബ്രേയ്ക്കുകളാണ് ജോണ്‍സിനുള്ളത്. നിലവിലെ ലോക അഞ്ചാംനമ്പര്‍ താരം ജൂഡ് ട്രംപാണ് ജോണ്‍സിന്റെ റെക്കോഡ് തകര്‍ത്തത്.മല്‍സരങ്ങള്‍ രാവിലെ 11-ന് തുടങ്ങും. ഫൈനല്‍ വൈകിട്ട് എഴിനാണ്. മല്‍സരങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് സ്‌പോര്‍ട്‌സ് പ്രേമികളില്‍ നിന്നു ലഭഊിക്കുന്നതെന്ന് ബി എസ് എഫ് ഐ പ്രസിഡന്റ് ക്യാപ്റ്റന്‍ പി വി കെ മോഹന്‍ പറഞ്ഞു.സ്റ്റുവര്‍ട്ട് ബിങ്ങ്ഹാം ബി എസ് എഫ് ഐ പ്രസിഡന്റ് ക്യാപ്റ്റന്‍ പി വി കെ മോഹന്‍, ജെയ്‌സണ്‍ ഫര്‍ഗൂസന്‍ , എസ് ബാല സുബ്രഹ്മണ്യന്‍, , ഹിമാംശു ജെയിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    

Similar News