ഇറാന്‍ നാവികസേനയുടെ മൂന്നാം കപ്പലിന് കൊച്ചി തുറമുഖത്ത് അഭയം നല്‍കി ഇന്ത്യ; നങ്കൂരമിട്ടത് ഇറാനിയന്‍ പടക്കപ്പല്‍ ഐറിസ് ലവാന്‍

Update: 2026-03-06 17:55 GMT

കൊച്ചി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചി തീരത്ത് നങ്കൂരമിട്ട ഇറാനിയന്‍ കപ്പല്‍ കൊച്ചി തീരത്ത് തുടരുന്നു .ഐആര്‍എസ് ലാവന്‍ എന്ന കപ്പല്‍ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് കൊച്ചി തീരത്ത് നങ്കൂരമിട്ടത്. ഇറാനില്‍ യുദ്ധം തുടങ്ങിയ ദിവസമാണ് കപ്പല്‍ ഇന്ത്യന്‍ തീരത്ത് അടുക്കാന്‍ സഹായം തേടിയത്. കപ്പല്‍ കൊച്ചി തീരത്ത് നങ്കൂരമിട്ട വിവരം ഇന്നലെ രാത്രിയോടെയാണ് നാവികസേന വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. 183 ഇറാനിയന്‍ നാവികരാണ് കപ്പലിലുളളത്. കപ്പല്‍ എന്ന് തിരികെ പോകുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് സൂചന. കനത്ത സുരക്ഷയിലാണ് കൊച്ചി തീരത്ത് കപ്പല്‍ തുടരുന്നത്. ഹൈദരാബാദിലെ നാവികാഭ്യാസ പ്രകടനത്തിനു ശേഷം മടങ്ങിയ മറ്റൊരു ഇറാനിയന്‍ കപ്പലിനു നേരെ യുഎസ് ആക്രമണം നടന്ന സാഹചര്യത്തില്‍ കൂടിയാണ് ഐഎന്‍എസ് ലാവനുളള സുരക്ഷ ഇന്ത്യന്‍ സേന കൂട്ടിയത്.