മന്നാനിയ്യ ഉമറുല്‍ ഫാറൂഖില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മണ്ണടി അര്‍ഷദ് ബദ്‌രി എംഎഫ്ബി അധ്യക്ഷത വഹിച്ച യോഗം പ്രിന്‍സിപ്പല്‍ പാങ്ങോട് ഖമറുദ്ദീന്‍ മൗലവി ഉദ്ഘാടനം ചെയ്തു.

Update: 2020-08-15 11:22 GMT

കൊല്ലം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മന്നാനിയ്യ ഉമറുല്‍ ഫാറൂഖ് ഓര്‍ഫനേജില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ 7.30 ന് പതാക ഉയര്‍ത്തുകയും ശേഷം സ്വാതന്ത്ര്യദിനസമ്മേളനവും നടന്നു.

മണ്ണടി അര്‍ഷദ് ബദ്‌രി എംഎഫ്ബി അധ്യക്ഷത വഹിച്ച യോഗം പ്രിന്‍സിപ്പല്‍ പാങ്ങോട് ഖമറുദ്ദീന്‍ മൗലവി ഉദ്ഘാടനം ചെയ്തു. കുണ്ടുമണ്‍ ഹുസൈന്‍ മന്നാനി, പാലുവള്ളി നാസിമുദ്ദീന്‍ മന്നാനി, പുലിയില സകീര്‍ഹുസൈന്‍ മന്നാനി,പോരേടം അബ്ദുല്‍ ജവാദ് ബാഖവി, മണനാക്ക് അന്‍ഷാദ് മന്നാനി, മാസ്റ്റര്‍ ഷഹനാസ് ഇളമ്പള്ളൂര്‍, ഷാന്‍ കോയിവിള, റാഷിദ് ചവറ തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. 

Tags:    

Similar News