
പാലക്കാട്: മണ്ണാര്‍ക്കാട് ഹെല്‍ത്ത് സെന്ററില്‍ നിന്ന് ലഭിച്ച പാരസെറ്റമോള്‍ ഗുളികയില്‍ കമ്പി കഷ്ണം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശം നല്കി. ഡിഎംഒ യുടെ നിര്‍ദേശ പ്രകാരം മണ്ണാര്‍ക്കാട് ഹെല്‍ത്ത് സെന്ററില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.
ഗുളികയുടെ വിതരണം എവിടെ നിന്നാണെന്നും സ്റ്റോക്ക് ഉള്‍പ്പെടെയുളള കാര്യങ്ങളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കും. മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനു വേണ്ടി വാങ്ങിയ മരുന്നിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്.
മരുന്ന് നല്‍കാനായി പാരസെറ്റമോള്‍ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്. സംഭവത്തില്‍ മരുന്ന് കമ്പനിക്കെതിരേയും ആരോഗ്യവകുപ്പിനും പരാതി നല്‍കുമെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ നഗരസഭയും പരാതി നല്‍കും. മരുന്ന് കമ്പനിക്കെതിരേ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.