ഇമാംസ് കൗണ്‍സില്‍ ജില്ലാ തിരഞ്ഞെടുപ്പും വി എം മൂസ മൗലവി അനുസ്മരണവും
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ശൈഖുനാ വി.എം.മൂസാ മൗലവിയുടെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
കോട്ടയം: ആള് ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ലയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു.പത്തനാട് ഉസ്മാനിയ ഹിഫഌ സ്കൂളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അബ്ദുര്‍ റസാഖ് മൗലവി അല്‍ ഖാസിമി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അബ്ദുസ്സലീം മൗലവി, അഫ്സല് ഖാസിമി എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്കി. പുതിയ ഭാരവാഹികളായി അക്ബര്‍ ഷാ മൗലവി (പ്രസിഡന്റ്) , അന്‍സാരി മൗലവി ബാഖവി (ജനറല്‍ സെക്രട്ടറി) , അബ്ദുര്‍ റഊഫ് മൗലവി അമാനി (വൈസ് പ്രസിഡന്റ്) , ഷഫീഖ് മൗലവി അല്‍ കൗസറി (സെക്രട്ടറി) ,അബ്ദുര്‍ റസാഖ് മൗലവി അല്‍ ഖാസിമി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. അന്‍സാരി മൗലവി വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ശൈഖുനാ വി.എം.മൂസാ മൗലവിയുടെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതിയംഗം സയ്ദ് മുഹമ്മദ് അല്‍ ഖാസിമി അനുസ്മരണ പ്രഭാഷണം ദുആയും നടത്തി.അന്‍സാരി മൗലവി സ്വാഗതവും, അബ്ദുല്‍ അസീസ് മൗലവി അല്‍ ഖാസിമി നന്ദിയും പറഞ്ഞു.