പ്രബന്ധരചനാ മല്‍സര വിജയികളെ പ്രഖ്യാപിച്ചു
മുഹമ്മദ് ഹുസൈന്‍(അന്‍സാറുല്‍ ഇസ്ലാം അറബിക് കോളേജ്, തളിപ്പറമ്പ) ഒന്നാം സമ്മാനത്തിന് അര്‍ഹമായി.
തിരുവനന്തപുരം: പ്രിയപ്പെട്ട നബി കാംപയ്‌ന്റെ ഭാഗമായി 'പ്രവാചകന്‍ ജനങ്ങള്‍ക്കൊപ്പം' എന്ന പേരില്‍ ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച പ്രബന്ധ രചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
മുഹമ്മദ് ഹുസൈന്‍(അന്‍സാറുല്‍ ഇസ്ലാം അറബിക് കോളേജ്, തളിപ്പറമ്പ) ഒന്നാം സമ്മാനത്തിന് അര്‍ഹമായി. സ്വാലിഹ വി എം(ഇസ്ലാമിയ കോളേജ്, ചാലക്കല്‍, ആലുവ), മുഹമ്മദ് ഉനൈസ് എന്‍(ദാറുല്‍ അര്‍ഖം ഇസ്ലാമിയാ കോളേജ്, പൂവച്ചല്‍, തിരുവനന്തപുരം) രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.