തിരുവനന്തപുരത്തേക്ക് എത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽ വൻതോതിൽ സ്വർണം കണ്ടെത്തി

വിമാനത്താവളത്തിൽ എയർ കാർഗോയിൽ പിടികൂടിയ സ്വർണം കസ്റ്റംസ് പരിശോധിക്കുകയാണ്.

Update: 2020-07-05 07:45 GMT

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിൽ വൻതോതിൽ സ്വർണം കണ്ടെത്തി. വിമാനത്താവളത്തിൽ എയർ കാർഗോയിൽ പിടികൂടിയ സ്വർണം കസ്റ്റംസ് പരിശോധിക്കുകയാണ്.

പാഴ്സൽ രൂപത്തിലെത്തിയ സ്വർണം പിടികൂടിയ വിവരം ഇന്നു രാവിലെയാണ് പുറത്തറിഞ്ഞത്. വിദേശത്തുനിന്ന് ഡിപ്ലോമാറ്റിക് ബാഗേജായി എത്തിയതിനാൽ പരിശോധനകളും മറ്റും വേഗത്തിൽ പൂർത്തിയാകുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ സംശയം തോന്നിയതിനു പിന്നാലെ കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു.

കിലോക്കണക്കിന് സ്വർണം പിടികൂടിയെന്നാണ് വിവരം. സ്വർണം ആര് ആർക്ക് അയച്ചുവെന്ന കാര്യം പരിശോധിക്കുകയാണ്. 

Tags: