രാജ്യത്ത് നിന്നും പൗരന്‍മാരെ പുറത്താക്കിയാലും രാജ്യസ്‌നേഹം വേര്‍പെടുത്താനാവില്ലെന്ന് ശില്‍പ കൃഷ്ണ ശുക്ല

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം ചിത്രീകരിക്കുന്ന സിനിമകള്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കാന്‍ തിയേറ്ററുകളും നിര്‍മ്മാതാക്കളും തയ്യാറാകുന്നില്ലെന്ന് കാന്തന്‍ ദി ലവര്‍ ഓഫ് കളറിന്റെ സംവിധായകന്‍ ഷെരിഫ് സി പറഞ്ഞു.

Update: 2019-12-07 14:36 GMT

തിരുവനന്തപുരം: രാജ്യത്ത് നിന്നും പൗരന്മാരെ വേര്‍പെടുത്താമെങ്കിലും,അവരില്‍ നിന്നും രാജ്യസ്‌നേഹത്തെ വേര്‍പെടുത്താന്‍ കഴിയില്ലെന്ന് പ്രസിദ്ധ സംവിധായിക ശില്പ കൃഷ്ണ ശുക്ല.രാജ്യത്തിനകത്തും പുറത്തും താമസിക്കുന്നവര്‍ക്ക് രാജ്യസ്‌നേഹം ഉണ്ടെന്നും അവരെല്ലാം ഇന്ത്യയെന്ന വികാരം ഉള്‍കൊള്ളുന്നവരാണെന്നും അവര്‍ പറഞ്ഞു.രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചു നടന്ന മീറ്റ് ദ ഡയറക്റ്റര്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം ചിത്രീകരിക്കുന്ന സിനിമകള്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കാന്‍ തിയേറ്ററുകളും നിര്‍മ്മാതാക്കളും തയ്യാറാകുന്നില്ലെന്ന് കാന്തന്‍ ദി ലവര്‍ ഓഫ് കളറിന്റെ സംവിധായകന്‍ ഷെരിഫ് സി പറഞ്ഞു.സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടും തന്റെ സിനിമയും ആ വെല്ലുവിളി നേരിടുന്നതായും അദ്ദേഹം പറഞ്ഞു.

തായ്‌ലന്‍ഡ് സംവിധായകന്‍ ടോം വാളെര്‍, സന്തോഷ് മണ്ടൂര്‍,സൗദ ഷെരീഫ്,ലളിത് പ്രഭാകര്‍ ബഥനെ, ഫിയേലാസ് ചൈല്‍ഡിന്റെ സഹ നിര്‍മാതാവ് ഡാനി ബസ്റ്റര്‍,അക്കാദമി ചെയര്‍മാന്‍ കമല്‍ ,മീരാസാഹേബ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News