ഹമാസ് 'ഭീകരരെങ്കില്‍ ' ഇസ്രായേല്‍ കൊടുംഭീകരര്‍ ; കെ കെ ഷൈലജക്ക് മറുപടിയുമായി കെ ടി ജലീല്‍

Update: 2023-10-12 06:29 GMT

കൊച്ചി: ഹമാസിനെ ഭീകരര്‍ എന്ന് പരാമര്‍ശിച്ച സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കെ ടി ജലീല്‍ എംഎല്‍എ. ഹമാസ് ഭീകരരെങ്കില്‍ ഇസ്രായേല്‍ കൊടുംഭീകരരാണ്. ഹിറ്റ്ലര്‍ ജൂതരോട് കാണിച്ച അതേ ക്രൂരതയാണ് ഇസ്രായേല്‍ പലസ്തീനികളോട് കാണിക്കുന്നതെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'ഹമാസ് ഭീകരര്‍' നടത്തിയ ആക്രമണത്തെ മനഃസാക്ഷിയുള്ളവരെല്ലാം അപലപിക്കും' എന്നായിരുന്നു കെകെ ശൈലജ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചത്. 1948 മുതല്‍ ഫലസ്തീന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും അതിന് കാരണക്കാര്‍ ഇസ്രായേലും അവര്‍ക്ക് പിന്തുണ നല്‍കുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാര്‍ത്ഥ്യം മറച്ചുവെക്കാന്‍ കഴിയില്ലെന്നും ശൈലജ കുറിപ്പില്‍ വ്യക്തമാക്കുന്നു. കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിലെ 'ഹമാസ് ഭീകരര്‍' എന്ന പ്രയോഗം വിവാദമായ പശ്ചാത്തലത്തിലാണ് കെ ടി ജലീല്‍ ഈ വിഷയത്തില്‍ പരസ്യ നിലപാടുമായി രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായ കെ അനില്‍ കുമാര്‍ തട്ടം വിഷയത്തില്‍ നടത്തിയ പരാമര്‍ശനത്തിനെതിരെയും കെടി ജലീല്‍ സാമൂഹ്യ മാധ്യമ കുറിപ്പിലൂടെ രംഗത്ത് വന്നിരുന്നു.





Tags:    

Similar News