ഐസിഎസ് പ്രവാസി പുരസ്‌കാര സമര്‍പ്പണം നാളെ
പ്രമുഖ പണ്ഡിതനും എഴുത്തുകാരനും മാപ്പിള കവിയുമായ മണ്ണാര്‍മല സമദ് മൗലവിക്കാണ് പുരസ്‌കാരം സമര്‍പ്പിക്കുക.
മലപ്പുറം: ഇസ്‌ലാമിക് കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് ഇന്ത്യ (ഐസിഎസ്) സൗദി നാഷനല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രവാസി പുരസ്‌കാര സമര്‍പ്പണം നാളെ നടക്കും. പ്രമുഖ പണ്ഡിതനും എഴുത്തുകാരനും മാപ്പിള കവിയുമായ മണ്ണാര്‍മല സമദ് മൗലവിക്കാണ് പുരസ്‌കാരം സമര്‍പ്പിക്കുക.
കാഷ് അവാര്‍ഡും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം രാവിലെ പത്തുമണിക്ക് വണ്ടൂര്‍ ജാമിഅ വഹബിയ്യയില്‍ ചേരുന്ന ചടങ്ങില്‍ സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മൗലാനാ എ നജീബ് മൗലവി, സംസ്ഥാന മതവിദ്യാഭ്യാസ ബോഡ് ചെയര്‍മാന്‍ മൗലാനാ സി കെ മുഹമ്മദ് അസ്ഗര്‍ മൗലവി എന്നിവര്‍ സമര്‍പ്പിക്കും.
ചടങ്ങില്‍ സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി, പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍, എ എന്‍ സിറാജുദ്ദീന്‍ മൗലവി, അലി അക്ബര്‍ വഹബി, ഇ പി അശ്‌റഫ് ബാഖവി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ മരുത അബ്ദുല്‍ ലത്തീഫ് മൗലവി അറിയിച്ചു.