ഐസിഎസ് പ്രവാസി പുരസ്‌കാര സമര്‍പ്പണം സപ്തംബര്‍ 14ന്

Update: 2020-09-06 15:04 GMT
സമദ് മൗലവി മണ്ണാർമല

മലപ്പുറം: ഇസ്‌ലാമിക് കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് ഇന്ത്യ (ഐസിഎസ്) സൗദി നാഷനല്‍ കമ്മറ്റി ഏര്‍പ്പെടുത്തിയ പ്രവാസി പുരസ്‌കാരം സപ്തംബര്‍ 14ന് പ്രമുഖപണ്ഡിതനും എഴുത്തുകാരനും മാപ്പിള കവിയുമായ മണ്ണാര്‍മല സമദ് മൗലവിക്ക് സമര്‍പ്പിക്കും.

കാഷ് അവാര്‍ഡും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം രാവിലെ പത്ത് മണിക്ക് വണ്ടൂര്‍ ജാമിഅ വഹബിയ്യയില്‍ ചേരുന്ന ചടങ്ങില്‍ സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മൗലാനാ എ നജീബ് മൗലവി, സംസ്ഥാന മതവിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ മൗലാനാ സി കെ മുഹമ്മദ് അസ്ഗര്‍ മൗലവി എന്നിവര്‍ സമര്‍പ്പിക്കുമെന്ന് കണ്‍വീനര്‍ മരുത അബ്ദുല്‍ ലത്തീഫ് മൗലവി അറിയിച്ചു.

Tags: