2026 ലോകകപ്പില്‍ ഹൈഡ്രേഷന്‍ ബ്രേക്ക്; പ്രഖ്യാപനം നടത്തി ഫിഫ

Update: 2025-12-10 07:18 GMT

സൂറിച്ച്: 2026ലെ ഫിഫ ലോകകപ്പ് മല്‍സരങ്ങളില്‍ ഹൈഡ്രേഷന്‍ ബ്രേക്കുകള്‍ പ്രഖ്യാപിച്ച് ഫിഫ. അമേരിക്കയിലും, കാനഡയിലും, മെക്‌സിക്കോയിലുമായി നടക്കുന്ന ലോകകപ്പില്‍ താപനില ഉയരാന്‍ സാധ്യത ളള്ളതിനാലാണ് ഫിഫയുടെ ഈ നീക്കം. എല്ലാ മല്‍സരത്തിലും രണ്ട് പകുതിയില്‍ ഒരു ഹൈഡ്രേഷന്‍ ബ്രേക്ക് വീതം ഉണ്ടാകും.

ആദ്യ പകുതിയുടെ 22 ആം മിനിറ്റിലും രണ്ടാം പകുതിയുടെ 67ആം മിനിറ്റിലുമാണ് മല്‍സരം നിര്‍ത്തിവെയ്ക്കുക. മൂന്ന് മിനിറ്റ് വരെയാണ് ഒരു ഹൈഡ്രേഷന്‍ ബ്രേക്കിന്റെ ദൈര്‍ഘ്യം. ഈ വര്‍ഷം നടന്ന ക്ലബ്ബ് ലോകകപ്പില്‍ ചില മല്‍സരങ്ങളില്‍ താപ നില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് അനിശ്ചിത മല്‍സരങ്ങളില്‍ വാട്ടര്‍ ബ്രേക്കുകള്‍ നല്‍കി. ലോകകപ്പിലേക്ക് വരുമ്പോള്‍ എല്ലാ മല്‍സരങ്ങളിലും ബ്രേക്ക് ഉണ്ടാകും എന്ന് നേരത്തെ ഫിഫ ഉറപ്പ് നല്‍കിയിരുന്നു.