ആള്‍ത്താമസമില്ലാത്ത വീട്ടില്‍നിന്ന് തലയോട്ടി കണ്ടെത്തി; സ്ത്രീയുടേതെന്ന് സംശയം

സംഭവത്തെക്കുറിച്ച് കൊല്ലം വെസ്റ്റ് പോലിസ് അന്വേഷണം തുടങ്ങി. തേവള്ളി പാലസ് നഗര്‍ വേലായുധഭവനില്‍നിന്നാണ് തലയോട്ടിയും ഏതാനും അസ്ഥികളും കിട്ടിയത്.

Update: 2019-10-05 19:25 GMT

കൊല്ലം: ആള്‍ത്താമസമില്ലാത്ത വീടിനോട് ചേര്‍ന്നുള്ള മുറിയില്‍നിന്ന് തലയോട്ടി കണ്ടെത്തി. തലയോട്ടി സ്ത്രീയുടേതാണെന്നാണ് പ്രാഥമികനിഗമനം. സംഭവത്തെക്കുറിച്ച് കൊല്ലം വെസ്റ്റ് പോലിസ് അന്വേഷണം തുടങ്ങി. തേവള്ളി പാലസ് നഗര്‍ വേലായുധഭവനില്‍നിന്നാണ് തലയോട്ടിയും ഏതാനും അസ്ഥികളും കിട്ടിയത്. മഴയില്‍ തകര്‍ന്ന കെട്ടിടം വൃത്തിയാക്കാനെത്തിയവരാണ് ഇത് കണ്ടത്.

40നും 35നും പ്രായമുള്ള സ്ത്രീയുടേതാണ് തലയോട്ടിയെന്നാണ് പ്രാഥമികനിഗമനം. പോലിസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ശാസ്ത്രീയ പരിശോധനകളിലൂടെ കാലപ്പഴക്കം കണ്ടെത്തിയ ശേഷം അക്കാലയളവില്‍ കാണാതായവരുടെ പട്ടിക തയ്യാറാക്കിയാവും അന്വേഷണം നടത്തുക. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കൊല്ലം വെസ്റ്റ് പോലിസ് അറിയിച്ചു.  

Tags:    

Similar News