പാലക്കാട്, ​ഗുഹയിൽ കത്തിക്കരിഞ്ഞ നിലയിൽ അസ്ഥികൂടം കണ്ടെത്തി

അയ്യർമല തേരുപറമ്പിൽ നിന്ന് അകലെയുള്ള ഗുഹയിലാണ് വൈകീട്ട് അഞ്ചരയോടെ അസ്ഥികൂടം കണ്ടെത്തിയത്.

Update: 2022-05-03 16:21 GMT

പാലക്കാട്: മങ്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ അസ്ഥികൂടം കണ്ടെത്തി. മങ്കര അയ്യർമലയിലെ ​ഗുഹയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. സമീപത്ത് നിന്ന് ഒരു ചെരുപ്പും കണ്ടെടുത്തു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പും, പോലിസും സ്ഥലത്തെത്തി പരിശോധന നടത്തി. അയ്യർമല തേരുപറമ്പിൽ നിന്ന് അകലെയുള്ള ഗുഹയിലാണ് വൈകീട്ട് അഞ്ചരയോടെ അസ്ഥികൂടം കണ്ടെത്തിയത്.

സമീപ പ്രദേശങ്ങളിൽ നിന്ന് കാണാതായവരെ കേന്ദ്രീകരിച്ചാണ് പോലിസ് അന്വേഷണം നടത്തുന്നത്.