യഥാസമയം രക്തപരിശോധന നടത്തിയില്ല; പോലിസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ

ഡിജിപിക്കൊപ്പം സിറ്റി പോലിസ് കമ്മീഷണറും ഉടന്‍ അന്വേഷണം നടത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പത്തു ദിവസത്തിനകം ഇരുവരും റിപ്പോര്‍ട്ട് നല്‍കണം. മ്യൂസിയം പോലിസാണ് ഗുരുതര വീഴ്ച വരുത്തിയത്.

Update: 2019-08-03 09:27 GMT

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനം ഓടിച്ചതാണെന്നന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും രക്തസാമ്പിള്‍ എടുക്കാതെ രക്ഷപ്പെടുത്താന്‍ മ്യൂസിയം പോലിസ് ശ്രമിച്ചെന്ന പരാതിയില്‍ ഡിജിപി അടിയന്തരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്.

ഡിജിപിക്കൊപ്പം സിറ്റി പോലിസ് കമ്മീഷണറും ഉടന്‍ അന്വേഷണം നടത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പത്തു ദിവസത്തിനകം ഇരുവരും റിപ്പോര്‍ട്ട് നല്‍കണം. മ്യൂസിയം പോലിസാണ് ഗുരുതര വീഴ്ച വരുത്തിയത്. ഐഎഎസ് ഉദ്യോഗസ്ഥനൊപ്പം ഉണ്ടായിരുന്ന സ്ത്രീയും മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികള്‍ ഉണ്ടെന്ന് പരാതിയില്‍ പറയുന്നു. മ്യൂസിയം പോലിസിന്റെ ഇടപെടല്‍ വഴി ഉന്നത ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി പരാതിയില്‍ പറയുന്നു. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂരാണ് പരാതി നല്‍കിയത്.

Tags:    

Similar News