സെറിബ്രല്‍ പാള്‍സി രോഗിക്ക് പാസ് നിഷേധിച്ച കെഎസ്ആര്‍ടിസിക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

Update: 2022-06-09 12:42 GMT

വടകര: സെറിബ്രല്‍ പാള്‍സി ബാധിതനായ വടകര പഴങ്കാവ് സ്വദേശി മുഹീദിന് അര്‍ഹതപ്പെട്ട യാത്രാപാസ് നിഷേധിച്ചതിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

കേസ് ജൂലൈയില്‍ കോഴിക്കോട് നടക്കുന്ന കമ്മീഷന്‍ സിറ്റിംഗില്‍ പരിഗണിക്കും. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 2022 ജനുവരി 18ന് സെറിബ്രല്‍ പാള്‍സി ഹെമിപ്ലീജിയ ബാധിച്ചവര്‍ക്ക് യാത്രാ നിരക്കില്‍ ഇളവ് അനുവദിച്ച് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ഉത്തരവിറക്കിയിരുന്നു.

എന്നാല്‍ 60 % രോഗമുള്ള മുഹീദിന് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തൊട്ടില്‍ പാലം എടിഒ പാസ് നിഷേധിച്ചു. വൈകല്യങ്ങളുടെ തോത് വേര്‍തിരിച്ച് കാണിച്ചിട്ടില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ ന്യായം. മുഹീദിനെ പോലെ ഇതേ രോഗം ബാധിച്ച നിരവധി പേര്‍ക്ക് പാസ് നിഷേധിച്ചതായി ആരോപണമുണ്ട്.

Tags:    

Similar News