അസിസ്റ്റന്റ് കമാൻഡന്റുമാരുടെ നിയമനം: ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി
സർവ്വീസ് ചട്ടങ്ങളിലെ റൂൾ 32 ബി പ്രകാരം ഇതിന് അധികാരം സർക്കാരിനാണ്. ഇത് ലംഘിച്ചുകൊണ്ട് ഡിജിപി നടപടിയെടുത്തുവെന്നാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്.
തിരുവനന്തപുരം: നിയമനവുമായി ബന്ധപ്പെട്ട ഡിജിപിയുടെ ഉത്തരവ് തിരുത്തി ആഭ്യന്തര വകുപ്പ്. സായുധ സേനയിലെ അസിസ്റ്റന്റ് കമാൻഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട സർക്കാർ നടപടിക്ക് വിരുദ്ധമായി അഞ്ച് അസിസ്റ്റന്റ് കമാൻഡന്റുമാരെ ഡിജിപി മാറ്റി നിയമിച്ചിരുന്നു. ഇത് സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ച് പേരെയും തിരിച്ചുവിളിച്ചിരിക്കുന്നത്.
സർവ്വീസ് ചട്ടങ്ങളിലെ റൂൾ 32 ബി പ്രകാരം ഇതിന് അധികാരം സർക്കാരിനാണ്. ഇത് ലംഘിച്ചുകൊണ്ട് ഡിജിപി നടപടിയെടുത്തുവെന്നാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്.
ജൂലൈ 27ാം തിയതിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഇൻസ്പെക്ടർമാരെ കമാൻഡന്റുമാരായി സ്ഥാനക്കയറ്റം നൽകി പല ഇടങ്ങളിലായി നിയമിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് മാറ്റി ഉദ്യോഗസ്ഥരെ അവർക്ക് സൗകര്യ പ്രദമായ സ്ഥലങ്ങളിലേക്ക് ഡിജിപി മാറ്റി നിയമിക്കുകയായിരുന്നു.