മലപ്പുറം, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Update: 2025-10-21 12:43 GMT

മലപ്പുറം: മലപ്പുറം, പാലക്കാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഒക്ടോബർ 22) അവധി. രണ്ടു ജില്ലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍മാര്‍ അവധിയായിരിക്കുമെന്ന് അറിയിച്ചത്. അങ്കണവാടികള്‍, മദ്റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. അതേസമയം, പാലക്കാട് ജില്ലയിലെ റെസിഡന്‍സ് സ്‌ക്കൂളുകള്‍, കോളജുകള്‍, നവോദയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമല്ല. മലപ്പുറം ജില്ലയില്‍ റെഡ് അലർട്ട് മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (22.10.2025 ബുധൻ) പ്രഖ്യാപിച്ച അവധി സ്കൂൾ ശാസ്ത്രമേളകൾക്കും മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Tags: