പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മൂഴിയാര്‍ ഡാമിന്റെ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടു. ഡാമിന്റെ പരമാവധി സംഭരണ ശേഷിയായ 192.63 മീറ്റര്‍ എത്തുന്ന മുറയ്ക്ക് ഷട്ടറുകള്‍ നിയന്ത്രിതമായ രീതിയില്‍ തുറന്ന് അധികജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടേണ്ട സാഹചര്യമുണ്ട്.

Update: 2019-08-08 11:23 GMT

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ പ്രഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.   

കാലവര്‍ഷം കനത്തതിനാലും വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാലും മൂഴിയാര്‍ ഡാമിന്റെ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടു. ഡാമിന്റെ പരമാവധി സംഭരണ ശേഷിയായ 192.63 മീറ്റര്‍ എത്തുന്ന മുറയ്ക്ക് ഷട്ടറുകള്‍ നിയന്ത്രിതമായ രീതിയില്‍ തുറന്ന് അധികജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടേണ്ട സാഹചര്യമുണ്ട്. ആങ്ങമൂഴി, സീതത്തോട്, ചിറ്റാര്‍, മണിയാര്‍, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികള്‍ ഉള്‍പ്പെടെ പമ്പയുടെയും കക്കാട്ട് ആറിന്റെയും തീരത്തുള്ളവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. 

Tags:    

Similar News