ദലിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൂജാരി കീഴടങ്ങി

എരുമേലി മുക്കൂട്ടുതറ ഇടകടത്തി സ്വദേശിയായ വിനു മോൻ ഇപ്പോൾ പത്തനംതിട്ട ഇലന്തൂരിൽ ഒരു ക്ഷേത്രത്തിൽ ശാന്തിയായി ജോലി ചെയ്യുകയാണ്.

Update: 2021-06-27 14:49 GMT

കോട്ടയം: മുണ്ടക്കയത്ത് ദലിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൂജാരി എരുമേലി സ്വദേശി വിനു കീഴടങ്ങി. ഇയാളുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി.

ക്ഷേത്രത്തിലെ ശാന്തി മഠത്തിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന 21കാരിയായ ദലിത് യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നല്‍കുകയും കല്യാണത്തിന് തലേദിവസം ഒളിവില്‍ പോവുകയും ചെയ്തതോടെയാണ് യുവതി പരാതി നൽകിയത്. പീഡനം, എസ്സി/എസ്ടി നിയമം എന്നിവയുടെ കീഴിലാണ് അറസ്റ്റ്.

എരുമേലി മുക്കൂട്ടുതറ ഇടകടത്തി സ്വദേശിയായ വിനു മോൻ ഇപ്പോൾ പത്തനംതിട്ട ഇലന്തൂരിൽ ഒരു ക്ഷേത്രത്തിൽ ശാന്തിയായി ജോലി ചെയ്യുകയാണ്.