സ്വർണം വില വീണ്ടും ഉയരുന്നു

പവന് 120 വർധിച്ച് 31,640 രൂപയായി

Update: 2020-02-27 06:27 GMT

തിരുവനന്തപുരം:  സ്വർണം വില വീണ്ടും ഉയരുന്നു.പവന് 120 വർധിച്ച് 31,640 രൂപയായി. 15 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 3955 രൂപയായി.രണ്ടുദിവസം മുൻപ് സ്വർണവില സർവകാല റെക്കോർഡിട്ടിരുന്നു. പവന് 32,000 രൂപയായാണ് വർധിച്ചത്. തുടർന്ന് കഴിഞ്ഞദിവസം രണ്ടുഘട്ടങ്ങളിലായി 480 രൂപ കുറഞ്ഞ് 31,520 രൂപയായി. പിന്നീട് കഴിഞ്ഞ രണ്ടുദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് വീണ്ടും ഉയർന്നത്.

ഈ മാസത്തിന്റെ തുടക്കത്തിൽ 30400 രൂപയുണ്ടായിരുന്ന സ്വർണവിലയാണ് പിന്നീട് തുടർച്ചയായി ഉയർന്ന് റെക്കോർഡ് നിലവാരത്തിൽ എത്തിയത്. ഒരു ഘട്ടത്തിൽ വില 29,920 രൂപയിലേക്ക് താഴ്ന്നിരുന്നു. ആഗോളസമ്പദ് വ്യവസ്ഥയിൽ നിലനിൽക്കുന്ന തളർച്ചയാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

Tags:    

Similar News