ഹയര്‍ സെക്കന്ററി പരീക്ഷക്ക് നാളെ തുടക്കം

Update: 2019-03-05 15:54 GMT

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷക്കു നാളെ തുടക്കമാവും. പരീക്ഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഹയര്‍ സെക്കന്ററി ഡയറക്റ്ററേറ്റ് അറിയിച്ചു. രണ്ടാം വര്‍ഷ സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും അടക്കം 196402 വിദ്യാര്‍ഥികളും ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 23011 പെണ്‍കുട്ടികളും 37550 ആണ്‍കുട്ടികളും പ്രൈവറ്റ് വിഭാഗത്തില്‍ 7164 പെണ്‍കുട്ടികളും 18693 ആണ്‍കുട്ടികളും പരീക്ഷയെഴുതും. ഒന്നാം വര്‍ഷം 20073 പെണ്‍കുട്ടികളും 185978 ആണ്‍കുട്ടികളും ഓപ്പണ്‍ സ്‌ക്കൂള്‍ വിഭാഗത്തില്‍ 20979 പെണ്‍കുട്ടികളും 36216 ആണ്‍കുട്ടികളും ഉള്‍പ്പടെ 443246 കുട്ടികള്‍ പരീക്ഷ എഴുതും. മാഹി, ലക്ഷദ്വീപ്, ഗള്‍ഫ് ഉള്‍പ്പടെ 2033 പരീക്ഷാ കേന്ദ്രങ്ങളാണ് പരീക്ഷക്കായി ക്രമീകരിച്ചിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം NIC രൂപകല്‍പ്പന ചെയ്തിട്ടുള്ള സോഫ്റ്റ്‌വെയറാണ് ഉപയോഗിച്ചിട്ടുള്ളത്. ഉത്തരക്കടലാസുകള്‍ പുസ്തക രൂപത്തിലേക്ക് മാറുന്നു എന്ന പ്രത്യേകതയും ഈ വര്‍ഷമുണ്ട്. 

Tags: