കഴക്കൂട്ടം ബൈപ്പാസിലെ ടോള്‍ നിരക്ക് പുനര്‍നിര്‍ണയിക്കണം; ഹൈക്കോടതി

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പഠനം നടത്തണം. ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിക്കണം. പ്രധാന ജങ്ഷനുകളില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Update: 2022-08-29 13:29 GMT

കൊച്ചി: കഴക്കൂട്ടം ബൈപ്പാസ് ടോള്‍ നിരക്ക് പുനര്‍നിര്‍ണയിക്കണമെന്ന് ഹൈക്കോടതി. നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ഭാഗത്തെ ടോള്‍ ഒഴിവാക്കണമെന്നും കോവളം മുതല്‍ കാരോട് വരെ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ഭാഗത്തെ ടോള്‍ ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പഠനം നടത്തണം. ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിക്കണം. പ്രധാന ജങ്ഷനുകളില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

നാറ്റ് പാക്ക്, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയവര്‍ പഠനം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശത്തില്‍ പറയുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ് ആണ് വിഷയത്തില്‍ കോടതിയെ സമീപിച്ചത്.