ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചത് ചോദ്യംചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളി

Update: 2026-02-05 10:00 GMT

കൊച്ചി: ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചതിനെതിരായ പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. വേതന വര്‍ധന സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

ജയില്‍ തൊഴിലിനുള്ളതല്ല, മറിച്ച് ശിക്ഷ അനുഭവിക്കാനുള്ള ഇടമാണെന്നായിരുന്നു ഹരജിയിലെ വാദം. ജയിലിലെ തൊഴിലിന് ഉയര്‍ന്ന വേതനം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും, അതിനാല്‍ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹരജിയില്‍ മെറിറ്റില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയുടെ നടപടി.