മനീതി സംഘത്തിന്റെ സ്വകാര്യ വാഹനത്തിന് പോലിസ് അകമ്പടി; ഹൈക്കോടതിക്ക് അതൃപ്തി

Update: 2019-01-03 13:47 GMT

കൊച്ചി: ശബരി മല ദര്‍ശനത്തിനെത്തിയ മനീതി സംഘത്തിന്റെ സ്വകാര്യ വാഹനം പോലീസ് എസ്‌കോര്‍ടോടെ നിലയക്കലില്‍ നിന്നും പമ്പയിലേക്ക് കടത്തിവിട്ട  നടപടിയില്‍ ഹൈക്കോടതിക്ക് അതൃപ്തി. മനീതി സംഘത്തിന്റെ വാഹനം കടത്തിവിട്ടത് കോടതി അലക്ഷ്യമാണോയെന്ന് പരിശോധിക്കണമെന്ന് ഡിവിഷന്‍ ബഞ്ച് വാക്കാല്‍ പരാമര്‍ശിച്ചു.

നിലയക്കലില്‍ നിന്നു പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടരുത് എന്ന ഉത്തരവുണ്ടായിട്ടും വാഹനം കടത്തിവിട്ടെന്ന നിരീക്ഷണ സമിതിയുടെ റിപോര്‍ട് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ഏതു സാഹചര്യത്തിലാണ് വാഹനം കടത്തിവിട്ടതെന്നും നിരീക്ഷണ സമിതിയുടെ റിപോര്‍ട് ശരിയാണെങ്കില്‍ പോലീസിന്റെ നടപടി കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണെന്നും കോടതി അഭിപ്രായപെട്ടു. നിരീക്ഷണ സമിതിയുടെ റിപോര്‍ടിന്റെ പകര്‍പ്പ് അഡ്വക്കറ്റ് ജനറലിന് കൈമാറാന്‍ നിര്‍ദേശിച്ച കോടതി പോലീസ് നടപടിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി.




Tags:    

Similar News