മഞ്ഞപ്പിത്തം ബാധിച്ച് ബാലിക മരിച്ചു

Update: 2019-11-15 10:13 GMT

കല്‍പറ്റ: മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. മാനന്തവാടി പാണ്ടിക്കടവ് അമ്പലവയല്‍ പുത്തന്‍വളപ്പില്‍ നിസാര്‍-ഷംന ദമ്പദികളുടെ മകള്‍ നിയാ ഫാത്തിമ(12)യാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. രോഗബാധയെ തുടര്‍ന്ന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ സുമനസ്സുകളുടെ നേതൃത്വത്തില്‍ പണം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. മേപ്പാടി സെന്റ് ജോസഫ്‌സ് യുപി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ഥിനിയായിരുന്നു. മുഹമ്മദ് നിയാസ് ഏക സഹോദരനാണ്. മയ്യിത്ത് നമസ്‌കാരം ഇന്ന് വൈകീട്ട് 5 ന് അമ്പലവയല്‍ ജുമാ മസ്ജിദില്‍.




Tags: