സംസ്ഥാനത്ത് കനത്ത മഴ തുടരും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Update: 2024-07-20 07:49 GMT

തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള വടക്കന്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് , കണ്ണൂര്‍, കാസറഗോഡ് എന്നീ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെയും കോഴിക്കോട് മുതല്‍ കാസര്‍കോട് വരെ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുണ്ട്. മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

കേരളാ തീരത്ത് ഇന്നും നാളെയും ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം വയനാട്ടില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. 45 ക്യാമ്പുകളാണ് വയനാട്ടില്‍ തുടങ്ങിയിരിക്കുന്നത്. ഇതില്‍ 421 കുടുംബങ്ങളിലെ 1403 പേര്‍ ക്യാമ്പില്‍ തുടരുകയാണ്.





Tags: