കനത്ത മഴ; ഇടുക്കിയില്‍ ജല സാഹസിക വിനോദങ്ങള്‍ക്ക് നിയന്ത്രണം

Update: 2025-06-25 10:51 GMT

ഇടുക്കി: ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയന്ത്രണം. ജല വിനോദങ്ങള്‍ക്കും, സാഹസിക വിനോദങ്ങള്‍ക്കും ഇന്നും നാളെയുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചു. ഈ ദിവസങ്ങള്‍ കഴിഞ്ഞും ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് തുടരുകയാണെങ്കില്‍ ഈ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

സാഹസിക വിനോദങ്ങള്‍ക്ക് നേരത്തെയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും അത് പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. ഇത് പൂര്‍ണമായി ഒഴിവാക്കി ആളുകള്‍ സഹകരിക്കണം എന്നും ഉത്തരവില്‍ പറയുന്നു. രാത്രികാലങ്ങളില്‍ മലയോര മേഖലകളിലേക്കുള്ള അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണം. പ്രധാനമായും നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗത്ത് ദേശീയപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണെടുത്ത് മാറ്റിയ പ്രദേശമായതിനാല്‍ ഇവിടേക്കുള്ള യാത്രകളില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.



Tags: