ഇടുക്കിയില്‍ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; രാത്രി യാത്രയ്ക്ക് നിരോധനം

Update: 2025-10-21 18:13 GMT

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ ഇന്ന്നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് ഏഴു മുതല്‍ നാളെ രാവിലെ 6 വരെയാണ് നിരോധനം. ജില്ലയില്‍ നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. തൊഴിലുറപ്പ്, തോട്ടം ജോലികള്‍, റോഡ് നിര്‍മ്മാണം എന്നിവയും നിര്‍ത്തിവെച്ചു. സാഹസിക വിനോദങ്ങള്‍ക്കും ജല വിനോദങ്ങള്‍ക്കും നിരോധനമുണ്ട്.

ഇന്ന് ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇടുക്കി ജില്ലാ കലക്ടര്‍ നേരത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കിയില്‍ മിക്ക സ്ഥലത്തും മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ശക്തി കുറഞ്ഞ മഴയാണിപ്പോള്‍ പെയ്യുന്നത്.