പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ജലനിരപ്പ് ഉയരാം;ജാഗ്രത മുന്നറിയിപ്പ്
പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക് തല കണ്‍ട്രോള്‍ റൂം സജ്ജമാക്കാന്‍ നിര്‍ദ്ദേശം നല്‍കി
ആലപ്പുഴ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടര്‍ എ അലക്‌സാണ്ടര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക് തല കണ്‍ട്രോള്‍ റൂം സജ്ജമാക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കാനും തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.