മഴക്കെടുതി: കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് എന്‍ ഡി ആര്‍ എഫ് സംഘം

ആലപ്പുഴ-ചങ്ങനാശേരി റോഡ് (എ സി റോഡ്) പോലും വെള്ളത്തിലായ അവസ്ഥയിലാണ് രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം കുട്ടനാടില്‍ എത്തിയത്

Update: 2020-08-11 12:49 GMT

ആലപ്പുഴ :കനത്തു പെയ്യുന്ന മഴയിലും കിഴക്കന്‍ വെള്ളത്തിന്റെ വരവോടെയും കുട്ടനാട് മേഖലയില്‍ വെള്ളപ്പൊക്കം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം എത്തി.ആലപ്പുഴ-ചങ്ങനാശേരി റോഡ് (എ സി റോഡ്) പോലും വെള്ളത്തിലായ അവസ്ഥയിലാണ് രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം കുട്ടനാടില്‍ എത്തിയത്.


കിഴക്കന്‍ വെള്ളത്തിനൊപ്പം എത്തിയ ഇല്ലിക്കൂട്ടങ്ങളാല്‍ തടയപ്പെട്ട പോളയും മാലിന്യങ്ങളും പുളിങ്കുന്നില്‍ നിന്നും നീക്കം ചെയ്ത് ഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസുകള്‍ സുഗമമാക്കാനും വെള്ളത്താല്‍ ഒറ്റപെട്ട പ്രദേശങ്ങളില്‍ നിന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളില്‍ എത്തിക്കാനും മങ്കൊമ്പ് പാലത്തിനു സമീപത്തു നിന്നും ഡിങ്കി ഉപയോഗിച്ച ആളുകളെ അക്കരെ എത്തിക്കാനും വേണ്ട ക്രമീകരണങ്ങള്‍ നടത്തി വരികയാണ്. ഇന്‍സ്പെക്ടര്‍ പി മാരിക്കനിയുടെ നേതൃത്വത്തില്‍ 25 പേരടങ്ങുന്ന ടീം ആണ് കുട്ടനാട് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നത്. 

Tags:    

Similar News