കനത്ത മഴ; കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ ഇന്ന് തുറക്കും, തീരവാസികള്‍ അതീവജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

അഞ്ച് ഷട്ടര്‍ ഘട്ടംഘട്ടമായി ഇന്ന് രാവിലെ 9 മുതല്‍ കല്ലാര്‍കുട്ടി 80 ഉം പാംബ്ല 120 ഉം സെന്റീമീറ്റര്‍ വീതമായിരിക്കും ഉയര്‍ത്തുക.

Update: 2020-08-04 02:40 GMT

ഇടുക്കി: ജില്ലയില്‍ ആഗസ്ത് 9 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ പെയ്യുന്നതിനാലും മുന്‍കരുതലെന്ന നിലയില്‍ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ ഇന്ന് തുറക്കും. അഞ്ച് ഷട്ടര്‍ ഘട്ടംഘട്ടമായി ഇന്ന് രാവിലെ 9 മുതല്‍ കല്ലാര്‍കുട്ടി 80 ഉം പാംബ്ല 120 ഉം സെന്റീമീറ്റര്‍ വീതമായിരിക്കും ഉയര്‍ത്തുക.

കല്ലാര്‍കുട്ടിയില്‍നിന്ന് 400 ക്യുമെക്‌സും പാംബ്ലയില്‍നിന്ന് 900 ക്യുമെക്സ് വരെ ജലം ഒഴുക്കിവിടും. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.  

Tags:    

Similar News