കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപകനാശനഷ്ടം (വീഡിയോ)

പാലോട്, വിതുര, മലയടി ഭാഗങ്ങളിലാണ് വെള്ളം കയറിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്തമഴ തുടരുകയാണ്.

Update: 2020-05-29 14:42 GMT

തിരുവനന്തപുരം: കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപകനാശനഷ്ടമുണ്ടായി. താലൂക്കിലെ മലയോരപ്രദേശങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവുമാണുണ്ടായത്. കൃഷിയിടങ്ങളില്‍ വെളളം കയറി. പാലോട്, വിതുര, മലയടി ഭാഗങ്ങളിലാണ് വെള്ളം കയറിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്തമഴ തുടരുകയാണ്.

Full View

അരുവിക്കര ഡാമിന്റെ നാലുഷട്ടറുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്. മൂന്ന് ഷട്ടറുകള്‍ ഒരുമീറ്റര്‍ വീതവും ഒരു ഷട്ടര്‍ അരമീറ്ററുമാണ് തുറന്നത്. മഴ കൂടുതല്‍ ശക്തിപ്പെടുകയോ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവുകൂടുകയോ ചെയ്താല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

Full View

അരുവിക്കര ഡാമിന്റെ ഷട്ടര്‍ 125 സെന്റീമീറ്റര്‍ ഇന്നലെ രാത്രി തുറന്നിരുന്നു. ആദ്യം 70 സെന്റീമീറ്റര്‍ മാത്രമാണ് ഡാം ഷട്ടര്‍ തുറന്നതെങ്കിലും രാത്രി 8 മണിയോടെ 125 സെന്റീ മീറ്റര്‍ തുറക്കുകയായിരുന്നു. കരമനയാറിന്റെ തീരത്തു താമസിക്കുന്നവര്‍ അതീവ ജാഗ്രതപുലര്‍ത്തേണ്ടതാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്. 

Tags:    

Similar News