ജലനിരപ്പ് ഉയര്‍ന്നു; മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു

തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പ് നല്‍കി.

Update: 2020-06-11 09:05 GMT

ഇടുക്കി: വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതിനെത്തുടര്‍ന്ന് മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു. രാവിലെ എട്ടുമുതല്‍ ഘട്ടംഘട്ടമായാണ് ഷട്ടറുകള്‍ തുറന്നത്. ഡാമിലെ ജലനിരപ്പ് 36.9 മീറ്ററായി നിജപ്പെടുത്തുന്നതിനാണ് നടപടി.

മൂലമറ്റം നിലയത്തില്‍നിന്നുള്ള വൈദ്യുതോല്‍പ്പാദനം വര്‍ധിപ്പിച്ചതും വൃഷ്ടിപ്രദേശത്ത് മഴ കൂടിയതും നിമിത്തം ഡാമിന്റെ ജലസംഭരണിയിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. മഴ ശക്തമായാല്‍ പെട്ടെന്ന് ഡാം തുറക്കുന്നത് ഒഴിവാക്കാനാണ് ജലനിരപ്പ് നിയന്ത്രിക്കുന്നത്. തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പ് നല്‍കി. 

Tags:    

Similar News