കനത്തമഴ:ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2379.24 അടി

ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടായ മാട്ടുപെട്ടിയില്‍ 1590.3 അടിയാണ് ജലനിരപ്പ്.ആനയിറങ്ങല്‍ അണക്കെട്ടില്‍ 1202.27 അടിയും ഇടുക്കിയിലെ മറ്റ് അണക്കെട്ടുകളായ ഇരട്ടയാര്‍,കല്ലാര്‍ അണക്കെട്ടുകളില്‍ നിലവില്‍ യഥാക്രമം 746.7 അടിയും കല്ലാറില്‍ 820.2 അടിയും ആണ് ജലനിരപ്പ്.നിലവില്‍ സ്പില്‍വേ വഴി പുറത്തേയ്ക്ക് വിടുന്നില്ല

Update: 2020-09-19 09:06 GMT

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക് വിടുന്നില്ല.ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടായ മാട്ടുപെട്ടിയില്‍ 1590.3 അടിയാണ് ജലനിരപ്പ്.ആനയിറങ്ങല്‍ അണക്കെട്ടില്‍ 1202.27 അടിയും ഇടുക്കിയിലെ മറ്റ് അണക്കെട്ടുകളായ ഇരട്ടയാര്‍,കല്ലാര്‍ അണക്കെട്ടുകളില്‍ നിലവില്‍ യഥാക്രമം 746.7 അടിയും കല്ലാറില്‍ 820.2 അടിയും ആണ് ജലനിരപ്പ്.

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി അണക്കെട്ടില്‍ 752.37 അടിയും എറണാകുളം ജില്ലയിലെ ഇടമലയാറില്‍ 159.64 അടിയും പത്തനംതിട്ടയിലെ കക്കി(ആനത്തോട്) അണക്കെട്ടില്‍ 973.33 അടിയും പമ്പയില്‍ 974.9 അടിയും തൃശൂര്‍ ജില്ലയിലെ വാഴാനിയില്‍ 59.42 അടിയും ചിമ്മണിയില്‍ 73.95 അടിയും പാലക്കാട് ജില്ലയിലെ പോത്തുണ്ടിയില്‍ 105.85 അടിയും ചുള്ളിയാറില്‍ 146.91 അടിയുമാണ്് ജലനിരപ്പെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഈ അണക്കെട്ടുകളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുകള്‍ ഒന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 

Tags: