കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Update: 2025-06-17 17:10 GMT

ആലപ്പുഴ: ശക്തമായ മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ  സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കില്‍ വെള്ളക്കെട്ട് രൂക്ഷമായതിനാല്‍ 2025 ജൂണ്‍ 18-ന് (ബുധനാഴ്ച) പ്രൊഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുന്‍നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കിളിരൂര്‍ എസ്.വി.ജി.പി. എച്ച്.എസ്, കിളിരൂര്‍ ഗവ. യു.പി.എസ്, തിരുവാര്‍പ്പ് സെന്റ് മേരീസ് എല്‍.പി. സ്‌കൂള്‍, വേളൂര്‍ ഗവ. എല്‍.പി. സ്‌കൂള്‍, ചിപ്പുങ്കല്‍ ഗവ. വെല്‍ഫെയര്‍ യു.പി. സ്‌കൂള്‍ എന്നിവയ്ക്കും ജൂണ്‍ 18-ന് അവധി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു.

ആലപ്പുഴ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്‌കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലും മഴ ശക്തമായി തുടരുന്നതിനാലും കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും നാളെ (ജൂണ്‍ 18) അവധി നല്‍കി ഉത്തരവായി. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.


കോട്ടയം കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കിളിരൂര്‍ എസ്.വി.ജി.പി. എച്ച്.എസിനും കിളിരൂര്‍ ഗവണ്‍മെന്റ് യു.പി.എസ്, തിരുവാര്‍പ്പ് സെന്റ് മേരീസ് എല്‍.പി. സ്‌കൂള്‍, വേളൂര്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍, ചിപ്പുങ്കല്‍ ഗവണ്‍മെന്റ് വെല്‍ഫെയര്‍ യു.പി. സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്കും ബുധനാഴ്ച (2025 ജൂണ്‍ 18) അവധി പ്രഖ്യാപിച്ച് ഉത്തരവായി.





Tags: