കനത്ത മഴ തുടരുന്നു; പൊന്‍മുടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

രണ്ട് ഷട്ടറുകള്‍ 30 സെമീ വീതം ഉയര്‍ത്തി 45 ക്യുമെക്‌സ് വരെ ജലമാണ് തുറന്നുവിടുന്നത്.

Update: 2020-10-15 12:31 GMT

ഇടുക്കി: വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചുവരുന്നതിനാലും ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തിലും ജലനിരപ്പ് ക്രമീകരിക്കുന്നതിനായി പൊന്‍മുടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഇന്ന് വൈകീട്ട് 5.30നാണ് ഷട്ടറുകള്‍ തുറന്നത്.

രണ്ട് ഷട്ടറുകള്‍ 30 സെമീ വീതം ഉയര്‍ത്തി 45 ക്യുമെക്‌സ് വരെ ജലമാണ് തുറന്നുവിടുന്നത്. ഇക്കാരണത്താല്‍ പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Tags: