മഴക്കെടുതി :ആലപ്പുഴയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം നമ്പര്‍ 0477 2236831.കുട്ടനാട് -0477-2702221, കാര്‍ത്തികപ്പള്ളി- 0479-2412797, അമ്പലപ്പുഴ- 04772253771, ചെങ്ങന്നൂര്‍- 04792452334, ചേര്‍ത്തല- 0478- 2813103, മാവേലിക്കര- 0479 230221 എന്നിവയാണ് നമ്പരുകള്‍

Update: 2020-08-07 10:05 GMT

ആലപ്പുഴ: മഴക്കെടുതി നേരിടുന്നതിനായി ആലപ്പുഴ ജില്ലയിലെ വിവിധ താലൂക്കൂകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം നമ്പര്‍ 0477 2236831.കുട്ടനാട് -0477-2702221, കാര്‍ത്തികപ്പള്ളി- 0479-2412797, അമ്പലപ്പുഴ- 04772253771, ചെങ്ങന്നൂര്‍- 04792452334, ചേര്‍ത്തല- 0478- 2813103, മാവേലിക്കര- 0479 230221 എന്നിവയാണ് നമ്പരുകള്‍.മഴക്കെടുതിയുടെ ഭാഗമായി ജില്ലയില്‍ ഉച്ചവരെ മൂന്നു ക്യാംപുകളാണ് തുടങ്ങിയിട്ടുള്ളത്.

കാവാലം വില്ലേജിലെ കമ്മ്യൂണിറ്റി ഹാളില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരും ചേര്‍ത്തല നോര്‍ത്ത് വില്ലേജിലെ കഞ്ഞികാട്ട് കമ്മ്യൂണിറ്റി ഹാളില്‍ 10 കുടുംബങ്ങളില്‍ നിന്നായി 36 പേരും ആണ് ഉള്ളത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ നഗരസഭ മൂന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മുന്നു കുടുംബങ്ങളിലായി പതിനെട്ടോളം ആളുകള്‍ ആണുള്ളത്. കീച്ചേരിമേല്‍ ജെ ബി. എസ് സ്‌കൂളിലേക്കാണ് ഇവരെ മാറ്റി പാര്‍പ്പിച്ചത്, താലൂക്കില്‍ ഇവിടെ മാത്രമാണ് ക്യാംപ് തുറന്നിട്ടുള്ളത്. പാണ്ടനാട് പഞ്ചായത്തില്‍ നിന്നും ഒരു കുടുംബത്തെയും മാറ്റി താമസിച്ചിട്ടുണ്ട്. ഇവരെ ബന്ധുവീട്ടിലേക്കാണ് മാറ്റിപാര്‍പ്പിച്ചത്.

Tags: