ഹര്‍ത്താല്‍: ഡീന്‍ കൂര്യാക്കോസ് വെള്ളിയാഴ്ച ഹാജരാകണമെന്ന് ഹൈക്കോടതി ; പൊതുഗതാഗതം സര്‍ക്കാര്‍ പുനസ്ഥാപിക്കണം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, കാസര്‍കോഡ് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍, കണ്‍വീനര്‍ അടക്കമുളളവര്‍ വെള്ളിയാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാകണം. പൊതു സ്ഥാപനങ്ങള്‍ അടച്ചിട്ടുണ്ടെങ്കില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം മാധ്യമങ്ങള്‍ വാര്‍ത്തയാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടായിരിക്കുമെന്നും കോടതി നിര്‍ദേശിച്ചു.

Update: 2019-02-18 07:23 GMT

കൊച്ചി: കാസര്‍കോഡ് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപാകമായി മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, കാസര്‍കോഡ് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍, കണ്‍വീനര്‍ അടക്കമുളളവര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.വെള്ളിയാഴ്ച ഹാജരാകണമെന്നാണ് നിര്‍ദേശം. ഇവര്‍ക്ക് നോട്ടീസ് നല്‍കാനും കോടതി പോലീസിനു നിര്‍ദേശം നല്‍കി.ഹര്‍ത്താലിനെ തുടര്‍ന്ന് പോതു ഗതാഗതം സ്തംഭിച്ചെങ്കില്‍ പുനസ്ഥാപിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പൊതു സ്ഥാപനങ്ങള്‍ അടച്ചിട്ടുണ്ടെങ്കില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം മാധ്യമങ്ങള്‍ വാര്‍ത്തയാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടായിരിക്കുമെന്നും കോടതി നിര്‍ദേശിച്ചു.

മിന്നല്‍ ഹര്‍ത്താലുകള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലന്നാണ് ഹൈക്കോടതി നിലപാട്. കഴിഞ്ഞ മാസം ഇതു സംബന്ധിച്ച് ഹൈക്കോടതി ഉത്തരവും പുറപെടുവിച്ചിരുന്നു. ഹര്‍ത്താല്‍ നടത്തുന്നതിന് ഏഴു ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ ഇതിനു പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് ഇന്നലെ അര്‍ദ്ധ രാത്രിക്കു ശേഷം മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ഹര്‍ത്താല്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോടതി നടപടിയുണ്ടായാല്‍ അത് സ്വീകരിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു,




Tags:    

Similar News