ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയ കേസെടുത്തു; കൊച്ചിയില്‍ പലയിടത്തും സംഘര്‍ഷം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കൂര്യാക്കോസിന് ഹൈക്കോടതി കോടതിയലക്ഷ്യനടപടിക്ക് നോട്ടീസ് അയച്ചു ഹര്‍ത്താലില്‍ കൊച്ചിയില്‍ പലയിടത്തും സംഘര്‍ഷം.സര്‍വീസ് നടത്താന്‍ ശ്രമിച്ച സ്വകാര്യബസകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും നേരെ സമരക്കാരുടെ ആക്രമണം. കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും സമരക്കാര്‍ തടഞ്ഞു.ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ടാണ് ഇന്ന് സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Update: 2019-02-18 05:15 GMT

കൊച്ചി: കാസര്‍കോഡ് രണ്ട് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കൂര്യാക്കോസിന് ഹൈക്കോടതി കോടതിയലക്ഷ്യനടപടിക്ക് നോട്ടീസ് അയച്ചു. ഡീന്‍ കുര്യാക്കോസും യുഡിഎഫ് കാസര്‍കോഡ് ജില്ലാ ചെയര്‍മാനും നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. മുന്‍ കൂര്‍ നോട്ടീസ് നല്‍കാതെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും സംസ്ഥാനത്ത് ഇന്ന് ആരംഭിക്കാനിരുന്ന എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഉള്‍പ്പെടെ മാറ്റേണ്ടി വന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ആരാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നതിന്റെ നേതാവ് എന്നും ഹൈക്കോടതി ചോദിച്ചു.നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും.സാധാരണക്കാര്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ന്യായീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.അര്‍ധരാത്രയിലാണ് യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.പാതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകുന്ന നടപടികള്‍ തടയണം.ഹര്‍ത്താലിനെ തുടര്‍ന്ന് സ്തംഭിച്ചിരിക്കുന്ന പൊതുഗാതാഗത സംവിധാനം പുനസ്ഥാപിക്കണം. വിദ്യാര്‍ഥികളെ സുരക്ഷിതരായി പരീക്ഷയക്ക് എത്തിക്കണം ഇത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കോടതി നിര്‍ദേശിച്ചു.ഹര്‍ത്താലില്‍ ഉണ്ടാകുന്ന അക്രമ സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ഹൈക്കോടതി പറഞ്ഞു.

ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ടാണ് ഇന്ന് സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മിന്നല്‍ ഹര്‍ത്താലുകള്‍ തടഞ്ഞുകൊണ്ട് കഴിഞ്ഞ മാസം ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.എഴു ദിവസം മുമ്പ് നോട്ടീസ് നല്‍കി മാത്രമെ ഹര്‍ത്താല്‍ പ്രഖ്യാപിക്കാവു എന്നാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ സര്‍ക്കാരിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സമയം ലഭിക്കുന്നതിനാണ് ഇത്തരത്തില്‍ ഏഴു ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഈ ഉത്തരവിന്റെ ലംഘനമാണ് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച നടപടിയിലൂടെ ഉണ്ടായിരിക്കുന്നതെന്നാണ് ചൂണ്ടികാണക്കപ്പെടുന്നത്.ഇതേ തുടര്‍ന്നാണ് ഇന്ന് രാവിലെ ഹൈക്കോടതി സ്വമേധയ കേസെടുത്തിരിക്കുന്നത്.

ഹര്‍ത്താലില്‍ കൊച്ചിയില്‍ പലയിടത്തും സംഘര്‍ഷം.സര്‍വീസ് നടത്താന്‍ ശ്രമിച്ച സ്വകാര്യബസകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും നേരെ സമരക്കാരുടെ ആക്രമണം. കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും സമരക്കാര്‍ തടഞ്ഞു..എറണാകുളം എം ജി റോഡില്‍ സ്വകാര്യ ബസിന്റെ ചില്ല് കൈകൊണ്ടു അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ച സമരക്കാരില്‍പെട്ടയുവാവിന്റെ കൈക്കു പരിക്കേറ്റു. തുടര്‍ന്ന് പോലീസെത്തിയാണ് സമരക്കാരെ നീക്കിയത്.ഇന്നലെ അര്‍ധ രാത്രിക്കു ശേഷം പ്രഖ്യാപിച്ച ഹര്‍ത്താല്‍ വിവരം അറിയിതെ ഇന്ന് രാവിലെ യാത്രയക്കായി ഇറങ്ങിയ വരും വാഹന യാത്രക്കാരുമാണ് സമരക്കാരുടെ പ്രതിഷേധത്തില്‍ പെട്ടത്.രാവിലെ വാഹനങ്ങള്‍ തടസമില്ലാതെ സര്‍വസ് നടത്തിയെങ്കിലും പിന്നീട് സമരക്കാര്‍ ഇറങ്ങി വാഹനം തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷവും തുടങ്ങിയത്.എറണാകുളം എം ജി റോഡിലുടെ സര്‍വീസ് നടത്തിയ വാഹനങ്ങള്‍ക്കു നേരെയാണ് പ്രധാനമായും സമരക്കാരുടെ കൈയേറ്റമുണ്ടായത്. സമരക്കാര്‍ റോഡിലിറങ്ങിയതോടെ വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിയിരിക്കുകയാണ്. 

Tags:    

Similar News