അറസ്റ്റിലായവരെ ഉച്ചയ്ക്ക് മുമ്പ് വിട്ടയച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: സംയുക്ത സമിതി

സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുകയാണ്. പോലിസ് അന്യായമായി നിരവധി നേതാക്കളേയും പ്രവർത്തകരേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Update: 2019-12-17 07:00 GMT

തിരുവനന്തപുരം: ഹർത്താലിന്റെ പേരിൽ അന്യായമായി അറസ്റ്റ് ചെയ്ത പ്രവർത്തകരെ ഉച്ചയ്ക്ക് മുമ്പ് വിട്ടയച്ചില്ലെങ്കിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സംയുക്ത സമിതി. തിരുവനന്തപുരത്ത് ഏജീസ് ഓഫിസിലേക്ക്‌ നടത്തിയ മാർച്ചിന് ശേഷമായിരുന്നു സമരസമിതിയുടെ പ്രഖ്യാപനം. വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. നിരവധി സംഘടന പ്രതിനിധികൾ സംസാരിച്ചു.

പൗരത്വ നിഷേധത്തിനെതിരായ സംയുക്ത സമിതിയുടെ ഹർത്താൽ സംസ്ഥാനത്ത് പുരോഗമിക്കുന്നു. തിരുവനന്തപുരത്ത് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സമാധാനപരമായി നടത്തിയ മാർച്ചിൽ പോലിസ് അതിക്രമമുണ്ടായി. അട്ടക്കുളങ്ങരയിൽ നിന്നാരംഭിച്ച മാർച്ച് ഏജീസ് ഓഫിസിന് മുന്നിൽ പോലിസ് തടഞ്ഞു. ബാരിക്കേഡ് തള്ളി മാറ്റാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലിസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.  അതേ സമയം, സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുകയാണ്. പോലിസ് അന്യായമായി നിരവധി നേതാക്കളേയും പ്രവർത്തകരേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതേസമയം, വിദ്യാർഥികളെ വലച്ചു ഹർത്താൽ ദിനത്തിൽ പരീക്ഷ പ്രഖ്യാപിച്ച വിദ്യാഭ്യാസ ഡയറക്ടറെ ഉപരോധിച്ച കാംപസ് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അംജദ് ഉൾപ്പെടെയുള്ളവരേ പോലിസ് അറസ്റ്റ് ചെയ്തു.

Tags:    

Similar News