ചെവി വേദനയുമായെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; വനിതാ കമ്മീഷൻ കേസെടുത്തു
കണ്ണൂർ ശ്രീകണ്ഠാപുരത്താണ് സംഭവം. ക്ലിനിക്കിലെത്തിയ യുവതിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം.
തിരുവനന്തപുരം: ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടർ പീഡിപ്പിച്ച സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മീഷൻ. സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തതായി വനിതാ കമ്മീഷൻ അംഗം ഇ എം രാധ അറിയിച്ചു.
കണ്ണൂർ ശ്രീകണ്ഠാപുരത്താണ് സംഭവം. ക്ലിനിക്കിലെത്തിയ യുവതിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ശ്രീകണ്ഠാപുരം പോലിസുമായി ബന്ധപ്പെട്ട ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും രാധ അറിയിച്ചു.