ഹരിപ്പാട് ദേശീയപാതയില്‍ ലോറിയും ട്രാവലറും കൂട്ടിയിടിച്ച് ഒരു മരണം; 18 പേര്‍ക്ക് പരിക്ക്

നാലുപേരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം.

Update: 2018-12-20 06:05 GMT

ആലപ്പുഴ: ഹരിപ്പാട് ചേപ്പാട് ദേശീയപാതയില്‍ ലോറിയും ടെംപോ ട്രാവലറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 18 പേര്‍ക്കു പരിക്കേറ്റു. 5 പേരുടെ നില ഗുരുതരം. ടെംപോ ട്രാവലറിന്റെ ഡ്രൈവര്‍ തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ഷാരോണ്‍ ആണ് മരിച്ചത്. നാലുപേരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം.

ഇതേത്തുടര്‍ന്ന് ദേശീയപാതയില്‍ രണ്ട് മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് ചോറ്റാനിക്കരയിലേക്ക് പോവുകയായിരുന്ന ടെംപോ ട്രാവലറില്‍ കായംകുളത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. 

Tags: