വിവാഹ വാഗ്ദാനം നല്‍കി പീഡനം; പ്രതി പിടിയില്‍

കോഴിക്കോട് വടകര സ്വദേശിയും തിരുവനന്തപുരത്തെ ഐഎഎസ് കോച്ചിങ് സെന്ററിലെ വിദ്യാര്‍ഥിയുമായ ഇന്തസാര്‍ ആണ് കഴക്കൂട്ടം പോലിസിന്റെ പിടിയിലായത്.

Update: 2020-09-04 04:15 GMT

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ പിടിയില്‍. കോഴിക്കോട് വടകര സ്വദേശിയും തിരുവനന്തപുരത്തെ ഐഎഎസ് കോച്ചിങ് സെന്ററിലെ വിദ്യാര്‍ഥിയുമായ ഇന്തസാര്‍ (28) ആണ് കഴക്കൂട്ടം പോലിസിന്റെ പിടിയിലായത്. പഠന കാലത്ത് പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 2017 മുതല്‍ വിവിധ സംസ്ഥാനത്തിലെ വിവിധ ലോഡ്ജുകളിലും മറ്റും എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് വിവാഹം കഴിക്കാന്‍ സമ്മതമല്ല എന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്. കോഴിക്കോട് പേരാമ്പ്ര പോലിസിലാണ് പരാതി നല്‍കിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പേരാമ്പ്ര പോലിസ് കേസ് കഴക്കൂട്ടം പോലിസിന് കൈമാറുകയായിരുന്നു. പീഡനം നടന്ന സ്ഥലങ്ങളിലെത്തി പോലിസ് തെളിവുകള്‍ ശേഖരിച്ചു. തുടര്‍ന്നാണ് പാലക്കാട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

Tags: