കോട്ടയത്ത് ​ഗോശാലയുടെ മറവിൽ ഹാൻസ് നിർമാണം: രണ്ട് പേർ കസ്റ്റഡിയിൽ

കുറവിലങ്ങാട് കളിയാർതോട്ടത്തിലെ കണ്ണന്തറ വീടിൻ്റെ സമീപത്തുള്ള കാലിത്തൊഴുത്തിലാണ് നിരോധിത പുകയില ഉല്പന്നമായ ഹാൻസ് നിർമ്മാണം നടന്നിരുന്നത്.

Update: 2022-06-27 15:21 GMT

കോട്ടയം: കോട്ടയം കുറവിലങ്ങാട് ​ഗോശാലയുടെ മറവിൽ ഹാൻസ് നിർമ്മാണ കേന്ദ്രം. പോലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് കാലിത്തൊഴുത്തിന്റെ മറവിൽ നടത്തിയിരുന്ന ഹാൻസ് നിർമ്മാണ കേന്ദ്രം പിടികൂടിയത്.

കുറവിലങ്ങാട് കളിയാർതോട്ടത്തിലെ കണ്ണന്തറ വീടിൻ്റെ സമീപത്തുള്ള കാലിത്തൊഴുത്തിലാണ് നിരോധിത പുകയില ഉല്പന്നമായ ഹാൻസ് നിർമ്മാണം നടന്നിരുന്നത്. കുറവിലങ്ങാട് പോലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹാൻസ് നിർമ്മാണത്തിന് ആവശ്യമായ യന്ത്ര സാമഗ്രികളും ഹാൻസ് പൊടിയും കണ്ടെത്തി.

സംഭവത്തിൽ 2250 ഹാൻസ് പാക്കറ്റുകളും പിടിച്ചെടുത്തു. അതിരമ്പുഴ സ്വദേശികളായ ജഗൻ, ബിബിൻ എന്നിവരാണ് ഹാൻസ് നിർമ്മാണം നടത്തിയിരുന്നത്. ഇവരെ പോലിസ് അറസ്റ്റ് ചെയ്തു.

വർഷങ്ങളായി ഇവിടെ ഹാൻസ് നിർമാണം നടക്കുന്നുണ്ടെന്നാണ് പോലിസ് പറയുന്നത്. ലക്ഷങ്ങൾ വിലവരുന്ന യന്ത്രങ്ങളും ഹാൻസ് പൊടിയുമാണ് കണ്ടെടുത്തത്. എവിടെ നിന്നാണ് ഇവർക്ക് ഇത് ലഭിച്ചതെന്നും എവിടേക്കാണ് വിറ്റിരുന്നതെന്നതടക്കമുള്ള കാര്യങ്ങൾ പോലിസ് അന്വേഷിക്കുന്നുണ്ട്. ഇവർക്ക് പിന്നിൽ വലിയ റാക്കറ്റ് ഉണ്ടോയെന്നും പോലിസ് സംശയിക്കുന്നുണ്ട്.

Similar News