ഹജ്ജ് നറുക്കെടുപ്പ് 12ന്

അവ്യക്തതകള്‍ നിറഞ്ഞ അപേക്ഷകള്‍ തിരുത്തുന്നതിനു നല്‍കിയ സമയം ഈ മാസം അഞ്ചിന് അവസാനിക്കുന്നതിനാലാണ് നറുക്കെടുപ്പ് 12ന് നടത്താന്‍ തീരുമാനിച്ചത്.

Update: 2019-01-01 10:41 GMT

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് ജനുവരി 12ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. അവ്യക്തതകള്‍ നിറഞ്ഞ അപേക്ഷകള്‍ തിരുത്തുന്നതിനു നല്‍കിയ സമയം ഈ മാസം അഞ്ചിന് അവസാനിക്കുന്നതിനാലാണ് നറുക്കെടുപ്പ് 12ന് നടത്താന്‍ തീരുമാനിച്ചത്. ഹജ്ജ് നറുക്കെടുപ്പ്, വിമാന സര്‍വിസുകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ യോഗം ചേര്‍ന്നു.

ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷകള്‍ സപ്തംബര്‍ 18 മുതല്‍ ഡിസംബര്‍ 19 വരെയാണ് സ്വീകരിച്ചത്. അപേക്ഷകളിലെ ഡാറ്റാ എന്‍ട്രികള്‍ പൂര്‍ത്തീകരിച്ച് ജനുവരിക്ക് മുന്‍പായി നറുക്കെടുപ്പ് നടത്താനായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം. എന്നാല്‍, അവ്യക്തമായ അപേക്ഷകളില്‍ തിരുത്തലുകള്‍ നടത്തി സമര്‍പ്പിക്കാന്‍ ജനുവരി അഞ്ചുവരെ സമയം അനുവദിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പ് തിയതി മാറ്റുകയായിരുന്നു.

കേരളത്തില്‍ ഈ വര്‍ഷം നെടുമ്പാശേരി, കരിപ്പൂര്‍ എന്നീ രണ്ടിടങ്ങളിലും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് അനുവദിച്ചിട്ടുണ്ട്. നിലവില്‍ നെടുമ്പാശേരിയില്‍ ആദ്യഘട്ടത്തിലും കരിപ്പൂരില്‍ രണ്ടാംഘട്ടത്തിലുമാണ് സര്‍വിസുകളുള്ളത്. പ്രവാസികളായ തീര്‍ഥാടകര്‍ ഏറെയുള്ളതു കരിപ്പൂരില്‍ നിന്നാണ്.




Tags:    

Similar News